Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vote Chori

വോ​ട്ട് ചോ​രി ആ​രോ​പ​ണം കോ​ട​തി​യി​ലേ​ക്ക്; ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ഹ​ർ​ജി ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും വോ​ട്ട് ചോ​രി ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ഇ​ന്ത്യാ​സ​ഖ്യം ന​ട​ത്തി​യ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​ള്ള ഹ​ർ​ജി അ​ഭി​ഭാ​ഷ​ക​രാ​ണ് കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്.

വൈ​കു​ന്നേ​രം 4.45ഓ​ടെ​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. എ​സ്ഐ​ആ​ർ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​വി​ധ തീ​രു​മാ​ന​ങ്ങ​ളെ ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വും ഹ​ർ​ജി​യി​ലു​ണ്ട്. അ​തേ​സ​മ​യം ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ന​ട​ത്തി​യ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച് ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ചു.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ​നി​ന്ന് ബ​സി​ൽ യാ​ത്ര തി​രി​ച്ച പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ബാ​ര​ഖം​ബ ജം​ഗ്ഷ​ന് സ​മീ​പം ഇ​റ​ങ്ങി മാ​ർ​ച്ച് തു​ട​ർ​ന്നു. തു​ട​ക്ക​ത്തി​ൽ കാ​ൽ​ന​ട​യാ​യി നീ​ങ്ങി​യ നേ​താ​ക്ക​ൾ പി​ന്നീ​ട് മ​ണ്ടി ഹൗ​സി​ന് സ​മീ​പ​ത്തു​നി​ന്ന് തു​റ​ന്ന വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് യാ​ത്ര തു​ട​ർ​ന്നു. കോ​ട​തി​ക്ക് ഏ​ക​ദേ​ശം 200 മീ​റ്റ​ർ അ​ക​ലെ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് പൊ​ലി​സ് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​മാ​ണ് പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം. അ​തേ​സ​മ​യം പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത സു​ര​ക്ഷാ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി പൊ​ലി​സി​നെ​യും കേ​ന്ദ്ര​സേ​ന​യെ​യും റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​നെ​യും പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

National

വോട്ടിരട്ടിപ്പ് കണ്ടെത്തൽ; സോ​​​ഫ്റ്റ്‌​​​വേർ ഉ​​​പ​​​യോ​​​ഗം 2022ൽ ​​​നി​​​ർ​​​ത്തി​​​യ​​​ത് ദു​​​രൂ​​​ഹം

ന്യൂ​​​ഡ​​​ൽ​​​ഹി: വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് വോ​​​ട്ട​​​ർ​​​മാ​​​രെ ക​​​ണ്ടെ​​​ത്തി നീ​​​ക്കംചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള കം​​​പ്യൂ​​​ട്ട​​​ർ സോ​​​ഫ്റ്റ്‌​​​വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത് 2022ൽ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ത്തി​​​യ​​​ത് സം​​​ശ​​​യ​​​ക​​​രം. ഒ​​​രി​​​ക്ക​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക ശു​​​ദ്ധീ​​​ക​​​രി​​​ക്ക​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ പ്ര​​​ക്രി​​​യ​​​യി​​​ൽ​​​നി​​​ന്നു നി​​​ശ​​​ബ്‌​​​ദ​​​മാ​​​യി അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ​​​ത് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ വോ​​​ട്ടു​​​കൊ​​​ള്ള ആ​​​രോ​​​പ​​​ണം ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി.

ഹ​​​രി​​​യാ​​​ന​​​യി​​​ൽ 25 ല​​​ക്ഷം ക​​​ള്ള​​​വോ​​​ട്ടു​​​ക​​​ളി​​​ലൂ​​​ടെ ബി​​​ജെ​​​പി​​​ക്ക് അനു​​​മൂ​​​ല​​​മാ​​​യി ജ​​​ന​​​വി​​​ധി അ​​​ട്ടി​​​മ​​​റി​​​ച്ചെ​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നെ വ​​​സ്തു​​​താ​​​പ​​​ര​​​മാ​​​യി നി​​​ഷേ​​​ധി​​​ക്കാ​​​ൻ ക​​​മ്മീ​​​ഷ​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നേ​​​ര​​​ത്തേ ര​​​ണ്ടു​​​ത​​​വ​​​ണ ന​​​ട​​​ത്തി​​​യ വോ​​​ട്ട് ചോ​​​രി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​യും പൊ​​​തു​​​വെ ത​​​ള്ളു​​​ക​​​യും മ​​​റു​​​ചോ​​​ദ്യം ഉ​​​ന്ന​​​യി​​​ച്ച് ത​​​ല​​​യൂ​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ ന​​​ട​​​പ​​​ടി ദു​​​രൂ​​​ഹ​​​ത​​​യും സം​​​ശ​​​യ​​​വും ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നു. അ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് വോ​​​ട്ടി​​​ര​​​ട്ടി​​​പ്പു​​​ക​​​ൾ വേ​​​ഗം ത​​​ട​​​യാ​​​നാ​​​കു​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ര​​​ഹ​​​സ്യ​​​മാ​​​യി നി​​​ർ​​​ത്തി​​​യ​​​ത്. ക​​​മ്മീ​​​ഷ​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത​​​യി​​​ൽ ക​​​രി​​​നി​​​ഴ​​​ൽ വീ​​​ഴ്ത്തു​​​ന്ന മ​​​റ്റൊ​​​രു ന​​​ട​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

ഹ​​​രി​​​യാ​​​ന​​​യി​​​ൽ മോ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ട്ട 25,41,144 വോ​​​ട്ടു​​​ക​​​ളി​​​ൽ 5.21 ല​​​ക്ഷം ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് വോ​​​ട്ട​​​ർ​​​മാ​​​ർ ഉ​​​ണ്ടെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ബ്ര​​​സീ​​​ലി​​​യ​​​ൻ മോ​​​ഡ​​​ലി​​​ന്‍റെ ഫോ​​​ട്ടോ ഉ​​​പ​​​യോ​​​ഗി​​​ച്ചു വ്യ​​​ത്യ​​​സ്ത പേ​​​രു​​​ക​​​ളി​​​ലും വി​​​ലാ​​​സ​​​ങ്ങ​​​ളി​​​ലും 22 വോ​​​ട്ടു​​​ക​​​ൾ ചേ​​​ർ​​​ത്ത​​​തും മ​​​റ്റൊ​​​രു സ്ത്രീ​​​യു​​​ടെ ഫോ​​​ട്ടോ ഉ​​​പ​​​യോ​​​ഗി​​​ച്ച് 223 വോ​​​ട്ടു​​​ക​​​ൾ ചേ​​​ർ​​​ത്ത​​​തും അ​​​ട​​​ക്ക​​​മു​​​ള്ള​​​ത് ഇ​​​തി​​​ലു​​​ണ്ട്.

വ്യാ​​​ജ​​​വോ​​​ട്ടു​​​ക​​​ൾ ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് ബി​​​ജെ​​​പി​​​ക്കാ​​​ർ​​​ക്കു ക​​​മ്മീ​​​ഷ​​​ന്‍റെ സ​​​ഹാ​​​യ​​​മു​​​ണ്ടെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ ആ​​​രോ​​​പ​​​ണം. ബി​​​ജെ​​​പി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​ന​​​ല്ലെ​​​ങ്കി​​​ൽ പി​​​ന്നെ​​​യെ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് എ​​​ളു​​​പ്പ​​​മു​​​ള്ള​​​തും ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​തു​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ര​​​ഹ​​​സ്യ​​​മാ​​​യി നി​​​ർ​​​ത്തി​​​യ​​​തെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു ക​​​മ്മീ​​​ഷ​​​ൻ ഇ​​​നി​​​യും വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

കാ​​​ര്യ​​​ക്ഷ​​​മ​​​ത തെ​​​ളി​​​യി​​​ച്ച സോ​​​ഫ്റ്റ്‌​​​വേ​​​ർ

വോ​​​ട്ടി​​​ര​​​ട്ടി​​​പ്പു​​​ക​​​ളും വ്യാ​​​ജ​​​വോ​​​ട്ടു​​​ക​​​ളും ത​​​ട​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന "ഡ്യൂ​​​പ്ലി​​​ക്കേ​​​ഷ​​​ൻ-ഡീ​​​ഡ്യൂ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സോ​​​ഫ്റ്റ്‌​​​വേ​​​ർ' സെ​​​ന്‍റ​​​ർ ഫോ​​​ർ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് അ​​​ഡ്വാ​​​ൻ​​​സ്ഡ് കം​​​പ്യൂ​​​ട്ടിം​​​ഗ് (സി​​​ഡി​​​എ​​​സി) ആ​​​ണു വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.

2022ലെ ​​​വാ​​​ർ​​​ഷി​​​ക സ്പെ​​​ഷ​​​ൽ സ​​​മ്മ​​​റി റി​​​വി​​​ഷ​​​ൻ (എ​​​സ്എ​​​സ്ആ​​​ർ) വേ​​​ള​​​യി​​​ലാ​​​ണ് ഇ​​​ത് അ​​​വ​​​സാ​​​ന​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. രാ​​​ജ്യ​​​ത്തു മൊ​​​ത്തം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ഏ​​​ക​​​ദേ​​​ശം മൂ​​​ന്നു കോ​​​ടി ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ൽ അ​​​സാ​​​ധു​​​വാ​​​യ എ​​​ൻ​​​ട്രി​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​ന്ന് ഇ​​​തി​​​ലൂ​​​ടെ കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ്ര​​​ക്രി​​​യ​​​യെ​​​ക്കു​​​റി​​​ച്ചു പ​​​രി​​​ച​​​യ​​​മു​​​ള്ള ക​​​മ്മീ​​​ഷ​​​നി​​​ലെ മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു.

വീ​​​ടു​​​ക​​​ളി​​​ൽ ചെ​​​ന്നു​​​ള്ള വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ പ്ര​​​ക്രി​​​യ​​​യി​​​ൽ വോ​​​ട്ടി​​​ര​​​ട്ടി​​​പ്പു​​​ക​​​ളും വ്യാ​​​ജ വോ​​​ട്ട​​​ർ​​​മാ​​​രെ​​​യും എ​​​ളു​​​പ്പ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്താ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ സ​​​ഹാ​​​യി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, വീ​​​ടു​​​തോ​​​റു​​​മു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കാ​​​ത്ത​​​പ്പോ​​​ൾ മാ​​​ത്ര​​​മേ ഡ്യൂ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ക്കൂ​​​വെ​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ ഒ​​​ക്‌​​​ടോ​​​ബ​​​ർ 27ലെ ​​​പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ ന​​​ൽ​​​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം. എ​​​സ്ഐ​​​ആ​​​ർ (സ്പെ​​​ഷ​​​ൽ ഇ​​​ന്‍റ​​​ൻ​​​സീ​​​വ് റി​​​വി​​​ഷ​​​ൻ) പ്ര​​​കാ​​​രം ഇ​​​പ്പോ​​​ൾ ഈ ​​​പ്ര​​​ക്രി​​​യ ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഡ്യൂ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ന്‍റെ നി​​​ല​​​വി​​​ലെ അ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്. ഭാ​​​വി​​​യി​​​ൽ ഈ ​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് തു​​​ട​​​രു​​​മോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് ഗ്യാ​​​നേ​​​ഷ് ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​തി​​​രു​​​ന്ന​​​തും ദു​​​രൂ​​​ഹ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു.

ഫോ​​​ട്ടോ​​​ക​​​ളും വി​​​ലാ​​​സ​​​ങ്ങ​​​ളു​​​മ​​​ട​​​ക്കം സ​​​മാ​​​ന​​​മാ​​​യ ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് എ​​​ൻ​​​ട്രി​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞ് ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ടു കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ർ​​​ത്തി​​​ച്ചു നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. വാ​​​ർ​​​ഷി​​​ക സ്പെ​​​ഷ​​​ൽ സ​​​മ്മ​​​റി റി​​​വി​​​ഷ​​​ൻ (എ​​​സ്എ​​​സ്ആ​​​ർ) സ​​​മ​​​യ​​​ത്താ​​​ണു വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി അ​​​ത്ത​​​രം വോ​​​ട്ടി​​​ര​​​ട്ടി​​​പ്പു​​​ക​​​ളും വ്യാ​​​ജ​​​വോ​​​ട്ടു​​​ക​​​ളും ഡീ​​​ഡ്യൂ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ടെ നീ​​​ക്കു​​​ക.

കേ​​​ര​​​ള​​​ത്തി​​​ല​​​ട​​​ക്കം 12 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും അ​​​ടു​​​ത്തി​​​ടെ തു​​​ട​​​ങ്ങി​​​വ​​​ച്ച തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലും (എ​​​സ്ഐ​​​ആ​​​ർ) വ്യാ​​​ജ, ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് വോ​​​ട്ടു​​​ക​​​ൾ നീ​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

National

ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ ചോ​രി; രാ​ഹു​ലി​ന് ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ത്ത്

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ടുണ്ടായെന്ന ആ​രോ​പ​ണ​ത്തി​ൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ത്ത്. ആ​രോ​പ​ണ​ത്തി​ൽ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത് ന​ൽ​കി​യ​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് ഹ​രി​യാ​ന​യി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സി​നെ തോ​ൽ​പ്പി​ക്കാ​ൻ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ആ​രോ​പി​ച്ച് രാ​ഹു​ൽ രം​ഗ​ത്തെ​ത്തി​യ​ത്.

അ​തേ​സ​മ​യം രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ ചോ​രി ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഹ​രി​യാ​ന​യി​ലെ വോ​ട്ട​ര്‍ രം​ഗ​ത്തെ​ത്തി. രാ​ഹു​ൽ ഗാ​ന്ധി പ​രാ​മ​ർ​ശി​ച്ച 'സ്വീ​റ്റി' യ​ഥാ​ർ​ഥ വോ​ട്ട​റെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

National

എട്ടിലൊന്ന് വ്യാജൻ!; 25 ല​​​ക്ഷം ക​​​ള്ള​​​വോ​​​ട്ട്; ഹ​​​രി​​​യാ​​​ന​​​യി​​​ലെ ജ​​​ന​​​വി​​​ധി​​​യും അ​​​ട്ടി​​​മ​​​റി​​​ച്ചെന്ന് രാഹുൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഹ​​​രി​​​യാ​​​ന​​​യി​​​ൽ 25 ല​​​ക്ഷം ക​​​ള്ള​​​വോ​​​ട്ടു​​​ക​​​ളി​​​ലൂ​​​ടെ ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം അ​​​ട്ടി​​​മ​​​റി​​​ച്ച​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി. ഹ​​​രി​​​യാ​​​ന​​​യി​​​ലെ എ​​​ട്ടി​​​ൽ ഒ​​​രു വോ​​​ട്ട​​​ർ വ്യാ​​​ജ​​​നാ​​​ണെ​​​ന്നും ആ​​​കെ​​​യു​​​ള്ള ര​​​ണ്ടു കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ 12.5 ശ​​​ത​​​മാ​​​ന​​​മാ​​​ണു മോ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ട്ട 25,41,444 വോ​​​ട്ടു​​​ക​​​ളെ​​​ന്നും തെ​​​ളി​​​വു​​​ക​​​ൾ സ​​​ഹി​​​തം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ഹു​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ബ്ര​​​സീ​​​ലി​​​ലെ മോ​​​ഡ​​​ലാ​​​യ യു​​​വ​​​തി​​​യു​​​ടെ ഫോ​​​ട്ടോ ഉ​​​പ​​​യോ​​​ഗി​​​ച്ച് 22 ക​​​ള്ള​​​വോ​​​ട്ടു​​​ക​​​ൾ സൃ​​​ഷ്‌​​​ടി​​​ച്ച​​​തു​​​ മു​​​ത​​​ൽ ര​​​ണ്ടു ബൂ​​​ത്തു​​​ക​​​ളി​​​ലാ​​​യി ഒ​​​രു സ്ത്രീ​​​യു​​​ടെ ഫോ​​​ട്ടോ പ​​​ല പേ​​​രു​​​ക​​​ളി​​​ലും വി​​​ലാ​​​സ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 223 ത​​​വ​​​ണ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടു​​​വെ​​​ന്നും വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക കാ​​​ണി​​​ച്ച് രാ​​​ഹു​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ബ്ര​​​സീ​​​ലി​​​യ​​​ൻ യു​​​വ​​​തി​​​യു​​​ടെ ഫോ​​​ട്ടോ "സ്വീ​​​റ്റി, സീ​​​മ, സ​​​ര​​​സ്വ​​​തി' തു​​​ട​​​ങ്ങി പ​​​ല പേ​​​രു​​​ക​​​ളി​​​ൽ 22 ത​​​വ​​​ണ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ കാ​​​ണാം. ഒ​​​രു വീ​​​ട്ടി​​​ൽ പ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വോ​​​ട്ടു​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ൽ നേ​​​രി​​​ട്ടു​​​ ചെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു വ്യ​​​വ​​​സ്ഥ​​​യു​​​ള്ള​​​പ്പോ​​​ഴാ​​​ണി​​​ത്.

ഒ​​​രേ ഫോ​​​ട്ടോ​​​യു​​​ള്ള വോ​​​ട്ട​​​ർ ഹ​​​രി​​​യാ​​​ന​​​യി​​​ലെ പ​​​ത്തു വ്യ​​​ത്യ​​​സ്ത ബൂ​​​ത്തു​​​ക​​​ളി​​​ൽ വോ​​​ട്ട് ചെ​​​യ്യു​​​ന്നു. അ​​​വ​​​ർ​​​ക്ക് ഒ​​​ന്നി​​​ല​​​ധി​​​കം പേ​​​രു​​​ക​​​ളു​​​ണ്ട്. ഇ​​​തി​​​ന​​​ർ​​​ഥം ഇ​​​തൊ​​​രു കേ​​​ന്ദ്രീ​​​കൃ​​​ത പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ്. ഈ ​​​വ്യാ​​​ജ​​​വോ​​​ട്ടു​​​ക​​​ൾ ആ​​​രു ചെ​​​യ്തു​​​വെ​​​ന്ന് ക​​​ണ്ടെ​​​ത്താ​​​തി​​​രി​​​ക്കാ​​​നാ​​​ണു പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ലെ സി​​​സി​​​ടി​​​വി തെ​​​ളി​​​വു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ന​​​ശി​​​പ്പി​​​ച്ച​​​ത്. യു​​​പി​​​യി​​​ൽ വോ​​​ട്ടു​​​ള്ള ബി​​​ജെ​​​പി നേ​​​താ​​​വി​​​ന്‍റെ​​​യും മ​​​ക​​​ന്‍റെ​​​യും വോ​​​ട്ടു​​​ക​​​ൾ പ​​​ല വി​​​ലാ​​​സ​​​ങ്ങ​​​ളി​​​ൽ ഹ​​​രി​​​യാ​​​ന​​​യി​​​ലെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്- എ​​​ഐ​​​സി​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ വീ​​​ഡി​​​യോ പ്ര​​​സ​​​ന്‍റേ​​​ഷ​​​നോ​​​ടു കൂ​​​ടി​​​യ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു.

അ​​​ഞ്ചു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം (5,21,619) വ്യാ​​​ജ​​​വോ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. 19 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ബ​​​ൾ​​​ക്ക് വോ​​​ട്ടു​​​ക​​​ൾ ന​​​ട​​​ന്നു. 93,174 തെ​​​റ്റാ​​​യ വി​​​ലാ​​​സ​​​ങ്ങ​​​ളു​​​ണ്ട്. വ്യാ​​​ജ ഫോ​​​ട്ടോ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് 1,24,177 വോ​​​ട്ട​​​ർ​​​മാ​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ചേ​​​ർ​​​ത്തു. വ്യാ​​​ജ​​​ വോ​​​ട്ട​​​ർ​​​മാ​​​രെ​​​യും ഇ​​​ര​​​ട്ടി​​​പ്പു​​​ക​​​ളും വേ​​​ഗ​​​ത്തി​​​ൽ ഒ​​​രു കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ ക​​​ണ്ടെ​​​ത്തി നീ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. ബി​​​ജെ​​​പി​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണ് അ​​​തു ചെ​​​യ്യാ​​​തി​​​രു​​​ന്ന​​​ത്. ക​​​മ്മീ​​​ഷ​​​ന്‍റെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു ത​​​ന്‍റെ ഗ​​​വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​ണു തെ​​​ളി​​​വു​​​ക​​​ൾ. തെ​​​ളി​​​വി​​​ല്ലാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ൾ താ​​​ൻ പ​​​റ​​​യു​​​ന്നി​​​ല്ല. നൂ​​​റു ശ​​​ത​​​മാ​​​നം സ​​​ത്യ​​​മാ​​​ണു പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും രാ​​​ഹു​​​ൽ ത​​​റ​​​പ്പി​​​ച്ചു​​​പ​​​റ​​​ഞ്ഞു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ വ്യ​​​ക്ത​​​മാ​​​യ ഒ​​​ത്താ​​​ശ​​​യോ​​​ടെ​​​യാ​​​ണ് ബി​​​ജെ​​​പി വോ​​​ട്ടു​​​ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്. കേ​​​ന്ദ്രീ​​​കൃ​​​ത​​​വും ആ​​​സൂ​​​ത്രി​​​ത​​​വു​​​മാ​​​യാ​​​ണു വോ​​​ട്ടു​​​കൊ​​​ള്ള ന​​​ട​​​ത്തി​​​യ​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ ക​​​ള്ള​​​മാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​ണ് തെ​​​ളി​​​വു​​​ക​​​ൾ. വീ​​​ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കാ​​​ണു വി​​​ലാ​​​സ​​​ത്തി​​​ൽ വീ​​​ട്ടു​​​ന​​​ന്പ​​​ർ "പൂ​​​ജ്യം' എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് എ​​​ന്ന ക​​​മ്മീ​​​ഷ​​​ന്‍റെ വാ​​​ദം തെ​​​റ്റാ​​​ണെ​​​ന്നു ഹ​​​രി​​​യാ​​​ന​​​യി​​​ലെ ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു വോ​​​ട്ട​​​റു​​​ടെ കോ​​​ണ്‍ക്രീ​​​റ്റ് വീ​​​ടി​​​ന്‍റെ ഫോ​​​ട്ടോ സ​​​ഹി​​​തം രാ​​​ഹു​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തെ ജ​​​ന​​​വി​​​ധി​​​യെ അ​​​ട്ടി​​​മ​​​റി​​​ച്ച വോ​​​ട്ടു​​​ത​​​ട്ടി​​​പ്പാ​​​യ​​​തി​​​നാ​​​ലാ​​​ണ് എ​​​ച്ച് ഫ​​​യ​​​ൽ​​​സ് എ​​​ന്ന​​​ പേ​​​രി​​​ലു​​​ള്ള ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് രാ​​​ഹു​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തെ​​​ന്ന് എ​​​ഐ​​​സി​​​സി വ്യ​​​ക്ത​​​മാ​​​ക്കി.

ഹ​​​രി​​​യാ​​​ന​​​യി​​​ൽ കോ​​​ണ്‍ഗ്ര​​​സ് വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​ല്ലാ എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ളും പ്ര​​​വ​​​ചി​​​ച്ചി​​​രു​​​ന്ന​​​ത്.എ​​​ന്നാ​​​ൽ, ജ​​​ന​​​വി​​​ധി അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ട്ടു. വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ല​​​ട​​​ക്കം കൃ​​​ത്രി​​​മം ന​​​ട​​​ത്തി​​​യാ​​​ണു ബി​​​ജെ​​​പി ഭ​​​ര​​​ണ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ എ​​​ന്തു​​​ പ​​​റ​​​ഞ്ഞാ​​​ലും ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്താ​​​ൻ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഇ​​​പ്പോ​​​ഴ​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി സാ​​​ഹി​​​ബ് സിം​​​ഗ് സെ​​​യ്നി വോ​​​ട്ടെ​​​ണ്ണ​​​ലി​​​നു​​​ മു​​​ന്പ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​യു​​​ന്ന വീ​​​ഡി​​​യോ രാ​​​ഹു​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചു.


നി​​​യ​​​മ​​​വി​​​രു​​​ദ്ധ സ​​​ർ​​​ക്കാ​​​രാ​​​ണു ഹ​​​രി​​​യാ​​​ന​​​യി​​​ലേ​​​ത്. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ര​​​ണ്ടു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ വോ​​​ട്ടു​​​കൊ​​​ള്ള​​​യു​​​ടെ കൂ​​​ടു​​​ത​​​ൽ സം​​​ഘ​​​ടി​​​ത​​​മാ​​​യ ത​​​ട്ടി​​​പ്പാ​​​ണി​​​ത്. വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ എ​​​ന്തു​​​കൊ​​​ണ്ട് ക​​​ണ്ടെ​​​ത്തി​​​യി​​​ല്ലെ​​​ന്നു ചോ​​​ദി​​​ക്കാം. വോ​​​ട്ട​​​ർപ​​​ട്ടി​​​ക അ​​​വ​​​സാ​​​ന​​​നി​​​മി​​​ഷം മാ​​​ത്രം ത​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണി​​​ത്. - രാ​​​ഹു​​​ൽ പറഞ്ഞു.

National

രാ​​​ഹു​​​ൽ ഗാ​​​ന്ധി വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ; ഭരണഘടനാ കോടതിയിൽ വെല്ലുവിളിക്കപ്പെടുമോ ?

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​യി നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​സ​​​ഭ​​​യോ ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ സം​​​വി​​​ധാ​​​ന​​​മോ എ​​​ടു​​​ക്കു​​​ന്ന ഏ​​​തൊ​​​രു തീ​​​രു​​​മാ​​​ന​​​ത്തെ​​​യും ചോ​​​ദ്യം​​​ചെ​​​യ്യാ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ താ​​​ങ്ങി​​​നി​​​ർ​​​ത്തു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ തൂ​​​ണാ​​​യ നീ​​​തി​​​ന്യാ​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​നു സാ​​​ധി​​​ക്കും.

ഹ​​​രി​​​യാ​​​ന നി​​​യ​​​മ​​​സ​​​ഭാ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ കൃ​​​ത്രി​​​മം ന​​​ട​​​ത്തി​​​യെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി​​​യി​​​ൽ ഇ​​​ക്കാ​​​ര്യം വെ​​​ല്ലു​​​വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​മോ​​​ എന്ന ചോ​​​ദ്യം ഇ​​​ന്ന​​​ലെ​​​യും ഉ​​​യ​​​ർ​​​ന്നു. എ​​​ന്നാ​​​ൽ, സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​രും ത​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ കാ​​​ണു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് രാ​​​ഹു​​​ൽ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മ​​​ഹാ​​​ദേ​​​വ​​​പു​​​ര, അ​​​ല​​​ന്ദ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ വോ​​​ട്ട് മോ​​​ഷ​​​ണ​​​മാ​​​യി​​​രു​​​ന്നു "വോ​​​ട്ട് ചോ​​​രി’യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ത്തി​​​യ ആ​​​ദ്യ ര​​​ണ്ട് വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും രാ​​​ഹു​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഇ​​​ത​​​ട​​​ക്കം രാ​​​ജ്യ​​​ത്തെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്. മ​​​റ​​​ഞ്ഞുനി​​​ന്നു​​​കൊ​​​ണ്ട​​​ല്ല താ​​​ൻ ഈ ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തെ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ലാ​​​ണ്. ആ​​​ർ​​​ക്കു വേ​​​ണ​​​മെ​​​ങ്കി​​​ലും ഇ​​​തു കാ​​​ണാം. സ്വ​​​ന്തം രേ​​​ഖ​​​യ​​​ല്ല, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെത​​​ന്നെ രേ​​​ഖ​​​ക​​​ൾ കൊ​​​ണ്ടാ​​​ണ് താ​​​ൻ ഈ ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​തു ഭ​​​ര​​​ണ​​​ഘ​​​ട​​​ന കോ​​​ട​​​തി​​​ക​​​ളാ​​​ണെ​​​ന്ന പ​​​രോ​​​ക്ഷ സ​​​ന്ദേ​​​ശ​​​വും രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ലു​​​ണ്ട്.

"ലു​​​ക്ക് അ​​​റ്റ് ദാ​​​റ്റ് സ​​​ർ​​​ദാ​​​ർ​​​ജി’

വോ​​​ട്ട് ചോ​​​രി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ദ്യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു പി​​​ന്നാ​​​ലെ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ പ​​​ല പ്ര​​​സ്താ​​​വ​​​ന​​​ക​​​ളും തെ​​​റ്റാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​ണ് കൂ​​​ടെ​​​യു​​​ള്ള സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ മു​​​ഖ​​​ഭാ​​​വ​​​മെ​​​ന്നു രാ​​​ഹു​​​ൽ ഗാ​​​ന്ധി. ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രാ​​​യ വി​​​വേ​​​ക് ജോ​​​ഷി, സു​​​ഖ്ബീ​​​ർ സിം​​​ഗ് സ​​​ന്ധു എ​​​ന്നി​​​വ​​​രു​​​ടെ വീ​​​ഡി​​​യോ ദൃ​​​ശ്യം പ​​​ങ്കു​​​വ​​​യ്ക്കു​​​ന്പോ​​​ഴാ​​​ണ് സ​​​ന്ധു​​​വി​​​ന്‍റെ മു​​​ഖ​​​ഭാ​​​വം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി "ലു​​​ക്ക് അ​​​റ്റ് ദാ​​​റ്റ് സ​​​ർ​​​ദാ​​​ർ​​​ജി’ എ​​​ന്ന് രാ​​​ഹു​​​ൽ ത​​​മാ​​​ശ രൂ​​​പേ​​​ണ പ​​​റ​​​ഞ്ഞ​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ​​​ഭാ​​​വ​​​ത്തി​​​ൽ​​​നി​​​ന്നു​​​ത​​​ന്നെ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ ക​​​ള്ളം പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കാ​​​മെ​​​ന്ന് രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ വീ​​​ടി​​​ല്ലാ​​​ത്ത ആ​​​ളു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്ന് വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ പ​​​രി​​​ഹാ​​​സം.

ജ​​​നാ​​​ധി​​​പ​​​ത്യം പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണം

""സ​​​ത്യ​​​ത്തി​​​ന്‍റെ​​​യും അ​​​ഹിം​​​സ​​​യു​​​ടെ​​​യും പി​​​ൻ​​​ബ​​​ല​​​ത്തോ​​​ടെ രാ​​​ജ്യ​​​ത്തെ ജ​​​നാ​​​ധി​​​പ​​​ത്യം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ "ജ​​​ൻ സി’ക​​​ൾ​​​ക്കും യു​​​വാ​​​ക്ക​​​ൾ​​​ക്കും ശ​​​ക്തി​​​യു​​​ണ്ട്’’ -ഹ​​​രി​​​യാ​​​ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ വി​​​വ​​​രി​​​ക്കു​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യി​​​ലെ യു​​​വാ​​​ക്ക​​​ളു​​​ടെ ഭാ​​​വി മോ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. അ​​​തി​​​നാ​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​മാ​​​യ ഈ ​​​ന​​​ട​​​പ​​​ടി​​​ക​​​ളെ ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണ​​​ണം. ജ​​​നാ​​​ധി​​​പ​​​ത്യ​​​മൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ക​​​രാ​​​യി യു​​​വ​​​വോ​​​ട്ട​​​ർ​​​മാ​​​രെ കാ​​​ണാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, യു​​​വ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കി​​​ട​​​യി​​​ൽ അ​​​സ്വ​​​സ്ഥ​​​ത ജ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു രാ​​​ഹു​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ ആ​​​രോ​​​പ​​​ണം.

National

വീട്ടുനന്പർ പൂജ്യം!; ആളെ കണ്ടുപിടിക്കാമോ?

ന്യൂ​​​ഡ​​​ൽ​​​ഹി: വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ വീ​​​ട്ടു​​​ന​​​ന്പ​​​ർ പൂ​​​ജ്യം എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ ആ ​​​വ്യ​​​ക്തി​​​യെ ഒ​​​രി​​​ക്ക​​​ലും ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല എ​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ന​​​ൽ​​​കു​​​ന്ന​​​ത്. ഒ​​​രി​​​ക്ക​​​ൽ വോ​​​ട്ട് ചെ​​​യ്തു ക​​​ഴി​​​ഞ്ഞ അ​​​യാ​​​ൾ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​കും.

മേ​​​ൽ​​​വി​​​ലാ​​​സ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​യാ​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ പി​​​ന്നീ​​​ട് സാ​​​ധി​​​ക്കി​​​ല്ല. ഇ​​​ത്ത​​​ര​​​ത്തി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് കേ​​​സു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ രേ​​​ഖ​​​ക​​​ൾ ഉ​​​ദ്ധ​​​രി​​​ച്ച് രാ​​​ഹു​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഹ​​​രി​​​യാ​​​ന വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​​ള്ള "ന​​​രേ​​​ന്ദ്ര’ എ​​​ന്ന വ്യ​​​ക്തി​​​യു​​​ടെ വീ​​​ട്ടു​​​ന​​​ന്പ​​​റി​​​ന്‍റെ സ്ഥാ​​​ന​​​ത്ത് "0’എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് കാ​​​ണി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ.

എ​​​ന്നാ​​​ൽ, ന​​​രേ​​​ന്ദ്ര എ​​​ന്ന വ്യ​​​ക്തി​​​യെ​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഇ​​​രു​​​നി​​​ല വീ​​​ടും ത​​​ങ്ങ​​​ൾ ക​​​ണ്ടു​​​പി​​​ടി​​​ച്ചു​​​വെ​​​ന്നും രാ​​​ഹു​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വീ​​​ടി​​​ന്‍റെ ഫോ​​​ട്ടോ ഉ​​​ൾ​​​പ്പെ​​​ടെ കാ​​​ണി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ൽ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഇ​​​തോ​​​ടൊ​​​പ്പം ഹ​​​രി​​​യാ​​​ന​​​യി​​​ലെ പ​​​ൽ​​​വാ​​​ൾ ജി​​​ല്ല​​​യി​​​ലെ ബി​​​ജെ​​​പി ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ ഉ​​​മേ​​​ഷ് ഗു​​​ധ്രാ​​​ന ത​​​ന്‍റെ വീ​​​ട്ടി​​​ൽ 66 പേ​​​രെ താ​​​മ​​​സി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ളും രാ​​​ഹു​​​ൽ പു​​​റ​​​ത്തു​​​വി​​​ട്ടു. കൂ​​​ടാ​​​തെ, ഒ​​​രു വീ​​​ട്ടി​​​ൽ 500 വോ​​​ട്ട​​​ർ​​​മാ​​​രും മ​​​റ്റൊ​​​രു വീ​​​ട്ടി​​​ൽ 108 വോ​​​ട്ട​​​ർ​​​മാ​​​രും ഉ​​​ണ്ടെ​​​ന്ന ക​​​മ്മീ​​​ഷ​​​ന്‍റെ രേ​​​ഖ​​​ക​​​ളും അ​​​ദ്ദേ​​​ഹം വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കാ​​​ണി​​​ച്ചു.

ഒ​​​രു വീ​​​ട്ടി​​​ൽ പ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ൾ താ​​​മ​​​സി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​രു​​​ടെ വ്യ​​​ക്തി​​​ഗ​​​ത​​​വി​​​വ​​​ര​​​ങ്ങ​​​ൾ നേ​​​രി​​​ട്ടെ​​​ത്തി പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ത​​​ന്നെ ച​​​ട്ട​​​മു​​​ള്ള​​​പ്പോ​​​ൾ ഹ​​​രി​​​യാ​​​ന​​​യി​​​ൽ ഇ​​​തു പാ​​​ലി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു.

സ്വ​​​ന്ത​​​മാ​​​യി വീ​​​ടി​​​ല്ലാ​​​ത്ത പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് വീ​​​ട്ടു​​​ന​​​ന്പ​​​റി​​​ന്‍റെ സ്ഥാ​​​ന​​​ത്ത് "0’ എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു വോ​​​ട്ട് ചോ​​​രി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യു​​​ടെ ആ​​​ദ്യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ ന​​​ൽ​​​കി​​​യ വിശദീകരണം.

""രാ​​​ജ്യ​​​ത്തെ നി​​​ര​​​വ​​​ധി പൗ​​​ര​​​ന്മാ​​​ർ ഔ​​​ദ്യോ​​​ഗി​​​ക ന​​​ന്പ​​​റു​​​ക​​​ളി​​​ല്ലാ​​​ത്ത വീ​​​ടു​​​ക​​​ളി​​​ലാ​​​ണു താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. രാ​​​ത്രി​​​യി​​​ൽ ആ ​​​വ്യ​​​ക്തി ഉ​​​റ​​​ങ്ങാ​​​ൻ വ​​​രു​​​ന്ന സ്ഥ​​​ല​​​ത്താ​​​ണ് വി​​​ലാ​​​സം ന​​​ൽ​​​കു​​​ന്ന​​​ത്. ചി​​​ല​​​പ്പോ​​​ൾ റോ​​​ഡ​​​രി​​​കി​​​ൽ, ചി​​​ല​​​പ്പോ​​​ൾ പാ​​​ല​​​ത്തി​​​ന​​​ടി​​​യി​​​ൽ. പി​​​ന്നെ അ​​​യാ​​​ൾ ഒ​​​രു വ്യാ​​​ജ വോ​​​ട്ട​​​റാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ, അ​​​ത് ന​​​മ്മു​​​ടെ പാ​​​വ​​​പ്പെ​​​ട്ട വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കും സ​​​ഹോ​​​ദ​​​രി​​​മാ​​​ർ​​​ക്കും സ​​​ഹോ​​​ദ​​​ര​​​ന്മാ​​​ർ​​​ക്കും മു​​​തി​​​ർ​​​ന്ന​​​വ​​​ർ​​​ക്കും ഒ​​​രു വ​​​ലി​​​യ ത​​​മാ​​​ശ​​​യാ​​​ണ്’’- മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഈ ​​​പ്ര​​​സ്താ​​​വ​​​ന​​​യാ​​​ണ് രാ​​​ഹു​​​ൽ പു​​​തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ലൂ​​​ടെ സം​​​ശ​​​യ​​​നി​​​ഴ​​​ലി​​​ലാ​​​ക്കി​​​യ​​​ത്.

National

രാഹുൽ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്തുന്നു: ബിജെപി

ന്യൂ​​​ഡ​​​ൽ​​​ഹി: സ്വ​​​ന്തം പ​​​രാ​​​ജ​​​യം മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​നും രാ​​​ജ്യ​​​ത്തി​​​ന്‍റെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​നു​​​മാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നെ​​​തി​​​രേ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു. ഹ​​​രി​​​യാ​​​ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ച്ചെ​​​ന്ന രാ​​​ഹു​​​ലി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു പി​​​ന്നാ​​​ലെ ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കി​​​ര​​​ൺ റി​​​ജി​​​ജു.

ഇ​​​ന്ത്യാ​​​വി​​​രു​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്നു രാ​​​ജ്യ​​​ത്തെ ജ​​​നാ​​​ധി​​​പ​​​ത്യ​​​സം​​​വി​​​ധാ​​​ന​​​ത്തെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള രാ​​​ഹു​​​ലി​​​ന്‍റെ ക​​​ളി​​​ക​​​ൾ വി​​​ജ​​​യി​​​ക്കി​​​ല്ല. ഹ​​​രി​​​യാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​നെ തോ​​​ൽ​​​പ്പി​​​ച്ച​​​ത് അ​​​വ​​​രു​​​ടെ​​​ത​​​ന്നെ നേ​​​താ​​​ക്ക​​​ളാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ബി​​​ജെ​​​പി​​​യും തോ​​​ൽ​​​ക്കാ​​​റു​​​ണ്ട്. എ​​​ന്നാ​​​ൽ ഇ​​​ത്ത​​​രം തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്താ​​​റി​​​ല്ല. ഫ​​​ലം എ​​​ന്താ​​​യാ​​​ലൂം അ​​​തു സ്വാ​​​ഗ​​​തം ചെ​​​യ്യു​​​മെ​​​ന്നും റി​​​ജി​​​ജു പ​​​റ​​​ഞ്ഞു.

എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ളും അ​​​ഭി​​​പ്രാ​​​യ​​​സ​​​ർ​​​വേ​​​ക​​​ളും പ​​​ല​​​പ്പോ​​​ഴും ശ​​​രി​​​യാ​​​കാ​​​റി​​​ല്ല. 2004ൽ ​​​ബി​​​ജെ​​​പി ഭ​​​ര​​​ണ​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​ക്സി​​​റ്റ്പോ​​​ൾ.

എ​​​ന്നാ​​​ൽ, ഫ​​​ലം മ​​​റി​​​ച്ചാ​​​യി​​​രു​​​ന്നു. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ വി​​​ജ​​​യ​​​മോ പ​​​രാ​​​ജ​​​യ​​​മോ ഉ​​​ണ്ടാ​​​യാ​​​ൽ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണം. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​ട​​​ന്ന ഹ​​​രി​​​യാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​നു വി​​​ജ​​​യം ഉ​​​റ​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ. എ​​​ന്നാ​​​ൽ ഫ​​​ലം മ​​​റ്റൊ​​​ന്നാ​​​യി. വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും കൃ​​​ത്രി​​​മം ന​​​ട​​​ത്തി ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി എ​​​ന്നാ​​​ണു രാ​​​ഹു​​​ലി​​​ന്‍റെ ആ​​​രോ​​​പ​​​ണം.

എ​​​ന്നാ​​​ൽ, പു​​​തി​​​യ ത​​​ല​​​മു​​​റ​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു രാ​​​ഹു​​​ൽ ഇ​​​ത്ത​​​രം ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​ത്. പ​​​ക്ഷേ ഈ ​​​രാ​​​ജ്യ​​​ത്തെ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​ക്കൊ​​​പ്പം അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്. ബി​​​ഹാ​​​റി​​​ൽ വി​​​ജ​​​യി​​​ക്കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​യ​​​തോ​​​ടെ ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണി​​​തെ​​​ന്നും കി​​​ര​​​ൺ റി​​​ജി​​​ജു ആ​​​രോ​​​പി​​​ച്ചു.

National

ഇ​താ​ണോ ആ​റ്റം​ബോം​ബ്? രാ​ഹു​ൽ ഗാ​ന്ധി​ക്ക് മ​റു​പ​ടി​യു​മാ​യി ബി​ജെ​പി

 ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ ചോ​രി ആ​രോ​പ​ണ​ത്തി​ൽ മ​റു​പ​ടി​യു​മാ​യി ബി​ജെ​പി. വോ​ട്ട​ര്‍ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ൽ​കാ​തെ രാ​ഹു​ൽ ഗാ​ന്ധി ക​ര​യു​ക​യാ​ണെന്ന് കേ​ന്ദ്രമ​ന്ത്രി കി​ര​ണ്‍ റി​ജി​ജു പറഞ്ഞു. 

ഇ​താ​ണോ ആ​റ്റം​ബോം​ബെ​ന്ന് ചോ​ദി​ച്ച റി​ജി​ജു പ​രാ​ജ​യ​ങ്ങ​ളി​ല്‍ നി​ന്ന് പാ​ഠം പ​ഠി​ക്കാ​തെ രാ​ഹു​ൽ ഗാ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ചീ​ത്ത വി​ളി​ക്കു​ക​യാ​ണെ​ന്നും പറഞ്ഞു.

വോ​ട്ട​ര്‍ പ​ട്ടി​ക എ​ല്ലാ​വ​ര്‍​ക്കും ല​ഭി​ക്കു​ന്ന​താ​ണ്. പ​രാ​തി ഉ​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കാ​ൻ വ്യ​വ​സ്ഥ​യു​ണ്ട്. എ​സ്ഐ​ആ​ര്‍ ഇ​താ​ണ് ചെ​യ്യു​ന്ന​ത്. ബി​ഹാ​റി​ൽ രാ​ഹു​ൽ വ​ന്ന് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ശേ​ഷം സ്ഥാ​നാ​ർ​ഥി​ക​ള്‍ തോ​ൽ​വി ഭ​യ​ക്കു​ക​യാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തി​ൽ പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ക മ​ര്യാ​ദ​യാ​ണ്. രാ​ഹു​ൽ ന​യി​ച്ചാ​ൽ കോ​ൺ​ഗ്ര​സ് ര​ക്ഷ​പ്പെ​ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നെ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് വി​ജ​യി​ക്കു​ന്ന​ത്.​പോ​ളിം​ഗ് ബൂ​ത്തി​ൽ ഏ​ജ​ന്‍റു​മാ​ർ ഉ​ണ്ടാ​കും. നി​രീ​ക്ഷ​ക​ര്‍ ഉ​ണ്ടാ​കും.​ഇ​വ​ർ ന​ട​പ​ടി​ക​ൾ നി​ര​ന്ത​രം പ​രി​ശോ​ധി​ക്കു​ന്ന​താ​ണെ​ന്നും കി​ര​ണ്‍ റി​ജി​ജു പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി വി​ദേ​ശ​ത്ത് അ​ട​ക്കം പോ​യി രാ​ജ്യ​ത്തി​നെ​തി​രെ സം​സാ​രി​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സ് ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചു.​അ​പ്പോ​ൾ എ​ന്തു​കൊ​ണ്ട് ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല? രാ​ഹു​ൽ പ​ത്ര​ക്കാ​രു​ടെ സ​മ​യം ക​ള​യു​ക​യാ​ണ്. രാ​ജ്യ​ത്തെ യു​വ​ജ​ന​ത മോ​ദി​ക്ക് ഒ​പ്പ​മാ​ണ്.​രാ​ജ്യ​വി​രു​ദ്ധ ശ​ക്തി​ക​ൾ​ക്കൊ​പ്പം രാ​ഹു​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണ്. ഇ​ത് ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും കി​ര​ണ്‍ റി​ജി​ജു പ​റ​ഞ്ഞു.

National

സീ​മ, സ്വീ​റ്റി, ആ​രാ​ണ്? ബ്ര​സീ​ലി​യ​ൻ മോ​ഡ​ൽ ഹ​രി​യാ​ന​യി​ൽ 22 ത​വ​ണ വോ​ട്ട് ചെ​യ്തു​വെ​ന്ന് രാ​ഹു​ൽ

ന്യൂ​ഡ​ല്‍​ഹി: 2024-ലെ ​ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ലി​യ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ​രാ​ഹു​ല്‍ ഗാ​ന്ധി. ബ്ര​സീ​ലി​യ​ന്‍ മോ​ഡ​ലാ​യ യു​വ​തി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് ​ഹ​രി​യാ​ന​യി​ലെ പ​ത്തു ബൂ​ത്തു​ക​ളി​ലാ​യി 22 പേ​ര്‍ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്ക​പ്പെ​ടു​ക​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്നും തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ട്ട് രാ​ഹു​ല്‍ പ​റ​ഞ്ഞു.

വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ടു​ക​ള്‍ ചെ​യ്യാ​ന്‍ വ​ഴി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യി​ലൂ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് എ​ല്ലാ അ​ഭി​പ്രാ​യ സ​ര്‍​വേ​യും എ​ക്‌​സി​റ്റ് പോ​ളു​ക​ളും പ്ര​വ​ചി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ട്ടി​മ​റി ന​ട​ന്ന​തെ​ന്നും രാ​ഹു​ല്‍ ആ​രോ​പി​ച്ചു.

ബ്ര​സീ​ലി​യ​ൻ മോ​ഡ​ലി​ന്‍റെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച്  സ്വീ​റ്റി, സ​ര​സ്വ​തി, വി​മ​ല എ​ന്നി​ങ്ങ​നെ വി​വി​ധ പേ​രു​ക​ളി​ൽ ​തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യും പ​ത്തു ബൂ​ത്തു​ക​ളി​ലാ​യി 22 വോ​ട്ട​ര്‍​മാ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​തെ​ന്നും ​രാ​ഹു​ൽ പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ല്‍ ഹ​രി​യാ​ന​യി​ല്‍ അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 25 ല​ക്ഷം ക​ള്ള​വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടു​വെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു. 

National

ബി​ഹാ​റി​ലും വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്നു; വോ​ട്ട​ർ​മാ​രെ ഹാ​ജ​രാ​ക്കി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി​ഹാ​റി​ൽ വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ബി​ഹാ​റി​ൽ വ്യാ​ഴാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം.

വാ​ർ​ത്താ​മ്മേ​ള​ന​ത്തി​ൽ ബി​ഹാ​റി​ലെ വോ​ട്ട​ർ​മാ​രെ ഹാ​ജ​രാ​ക്കി​യാ​ണ് രാ​ഹു​ൽ ക്ര​മ​ക്കേ​ട് ഉ​ന്ന​യി​ച്ച​ത്. ഒ​രു ഗ്രാ​മ​ത്തി​ലെ 187 വോ​ട്ട് നീ​ക്കം ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും പ​ല​രു​ടേ​യും വോ​ട്ട് ചേ​ർ​ത്തി​ല്ലെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ക​മ്മീ​ഷ​ൻ ത​ട്ടി​പ്പ്

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ള​മാ​ണ്. ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കാ​ൻ ക​മ്മീ​ഷ​ൻ കൂ​ട്ടു​നി​ന്നു​വെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ ചോ​രി

ഹ​രി​യാ​ന​യി​ൽ ന​ട​ന്ന​ത് ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ ചോ​രി​യാ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ൽ 25 ല​ക്ഷം ക​ള്ള​വോ​ട്ടു​ക​ൾ ന​ട​ന്നു. എ​ട്ടി​ൽ ഒ​ന്ന് വോ​ട്ടു​ക​ൾ ഹ​രി​യാ​ന​യി​ൽ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

19 ല​ക്ഷ​ത്തി​ല​ധി​കം ബ​ൾ​ക്ക് വോ​ട്ടു​ക​ൾ ന​ട​ന്നു. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം വ്യാ​ജ​വോ​ട്ടു​ക​ളു​ണ്ടാ​യി. 93174 തെ​റ്റാ​യ വി​ലാ​സ​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു സ്ത്രീ ​നൂ​റ് ത​വ​ണ വോ​ട്ട് ചെ​യ്തു. മ​റ്റൊ​രു യു​വ​തി 22 ത​വ​ണ പ​ത്ത് ബൂ​ത്തു​ക​ളി​ലാ​യി വോ​ട്ട് ചെ​യ്തു​വെ​ന്നും രേ​ഖ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ട് രാ​ഹു​ൽ പ​റ​ഞ്ഞു.

National

ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​ൻ​ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ള​മാ​ണ്. ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കാ​ൻ ക​മ്മീ​ഷ​ൻ കൂ​ട്ടു​നി​ന്നു​വെ​ന്നും രാ​ഹു​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

അ​തോ​ടൊ​പ്പം ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ അ​ട്ടി​മ​റി​ന​ട​ന്ന​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു. 25 ല​ക്ഷം ക​ള്ള​വോ​ട്ടു​ക​ൾ ന​ട​ന്നു. എ​ട്ടി​ൽ ഒ​ന്ന് വോ​ട്ടു​ക​ൾ ഹ​രി​യാ​ന​യി​ൽ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up